City Channel

25 SEPT 2026

FRIDAY

National

കനത്ത മഴയ്ക്ക് പിന്നാലെ സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍, 30 ഓളം വീടുകള്‍ ഒലിച്ചുപോയി

CITY DESK - ANANYA | 6 hours ago | 5 min read

കനത്ത മഴയ്ക്ക് പിന്നാലെ സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍, 30 ഓളം വീടുകള്‍ ഒലിച്ചുപോയി

റിമ്പി: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നാലെ സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍. സിക്കിമിലെ ഗ്യാല്‍ഷിംഗ് ജില്ലയിലെ റിമ്പി ഗ്രാമത്തിലാണ് വലിയ രീതിയിലുള്ള ഉരുള്‍പൊട്ടലുണ്ടായത്. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വീടുകള്‍ തകര്‍ന്നുവെങ്കിലും നിലവില്‍ ഉരുള്‍പൊട്ടലില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.പ്രദേശത്തെ കൂടുതല്‍ ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. മുപ്പതോളം വീടുകളാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയത്.സ്ഥിതിഗതികളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ്, ദുരന്തബാധിതരായ ജനങ്ങളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാരിന്റെ ആദ്യ പരിഗണനയെന്ന് വ്യക്തമാക്കി. പ്രാദേശിക ഭരണകൂടത്തോട് ജാഗ്രതാ നിര്‍ദ്ദേശം പാലിക്കാനും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും പ്രദേശവാസികളുടെ സംരക്ഷണത്തിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ