City Channel

30 OCT 2026

FRIDAY

Kerala

ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഹലോ ടു എ. ഐ' വര്‍ക്ക് ഷോപ്പ് നടന്നു.

CITY NEWS DESK | 23 hours ago | 5 min read

ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഹലോ ടു എ. ഐ' വര്‍ക്ക് ഷോപ്പ് നടന്നു.

രാവണേശ്വരം:എ. ഐയെ അറിയാം എ.ഐക്കൊപ്പം വളരാം എന്ന ആശയം മുന്‍നിര്‍ത്തി ഡി. വൈ. എഫ്. ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഹലോ ടു എ.ഐ പരിപാടി അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. വി തുളസി ഉദ്ഘാടനം ചെയ്തു. പ്രൊഫഷണല്‍ സബ് കമ്മിറ്റി കാസര്‍ഗോഡ് ജില്ലാ കണ്‍വീനര്‍ ധനേഷ് മടിക്കൈ അധ്യക്ഷ വഹിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക ബി.പ്രേമ, സതീശന്‍ മാസ്റ്റര്‍,, ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് യതീഷ് വാരിക്കാട്ട്, ജില്ലാ കമ്മിറ്റി അംഗം ഋഷിത സി പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എ.ഐ ഓപ്പറേഷന്‍ ഹെഡ് ആഷ്ലി വര്‍ഗീസ്, എ.ഐ. ഡെവലപ്പര്‍ കെ.അനുരാഗ് എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. ഡി.വൈ.എഫ്.ഐബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച സ്വാഗതവും രാവണേശ്വരം മേഖല സെക്രട്ടറി സുകേഷ് രാവണേശ്വരം നന്ദിയും പറഞ്ഞു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ