City Channel

30 OCT 2026

FRIDAY

Kerala

മനുഷ്യരുടെ സ്വഭാവത്തെ വിമര്‍ശിച്ച് 14 എഐ മോഡലുകള്‍; യുക്തിപൂര്‍വമായി ചിന്തിക്കുന്നവരല്ലന്ന് അഭിപ്രായം

CITY NEWS DESK | 36 min ago | 4 min read

 മനുഷ്യരുടെ സ്വഭാവത്തെ വിമര്‍ശിച്ച് 14 എഐ മോഡലുകള്‍; യുക്തിപൂര്‍വമായി ചിന്തിക്കുന്നവരല്ലന്ന് അഭിപ്രായം

എഐ വിശകലന സ്ഥാപനമായ 'മോഡല്‍കംപെയര്‍' നടത്തിയ പഠനത്തിലാണ് ഈ നിരീക്ഷണം. മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള തങ്ങളുടെ ഏറ്റവും വിവാദപരമായ അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ 14 ലാര്‍ജ് ലാംഗ്വേജ് മോഡലുകളോട് മോഡല്‍കംപെയര്‍ ആവശ്യപ്പെടുകയായിരുന്നു. ഒരേ ചോദ്യം ഓരോ മോഡലിനോടും മൂന്ന് തവണ വീതം ചോദിച്ചതായും കമ്പനി അറിയിച്ചു. മൂന്ന് രാജ്യങ്ങളിലെ പത്ത് എഐ ലാബുകളില്‍ നിന്നുള്ള മോഡലുകളെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. 'മനുഷ്യരെക്കുറിച്ചുള്ള നിങ്ങളുടെ ഏറ്റവും വിവാദപരമായ അഭിപ്രായം എന്താണ്? മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ഉദ്ധരിക്കാതെ, സത്യസന്ധമായ സ്വന്തം കാഴ്ചപ്പാട് പങ്കുവെക്കുക' എന്നായിരുന്നു മോഡലുകള്‍ക്ക് നല്‍കിയ ചോദ്യം.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ