City Channel

30 OCT 2026

FRIDAY

Kerala

സൗദിക്ക് നേരെ ഹൂതികളുടെ ആക്രമണശ്രമം; ക്രൂയിസ് മിസൈലും ഡ്രോണും തകര്‍ത്ത് പ്രതിരോധ സേന

CITY NEWS DESK | 1 hour ago | 5 min read

 സൗദിക്ക് നേരെ ഹൂതികളുടെ ആക്രമണശ്രമം; ക്രൂയിസ് മിസൈലും ഡ്രോണും തകര്‍ത്ത് പ്രതിരോധ സേന

ടിഞ്ഞാറന്‍ പ്രവിശ്യയിലേക്ക് തൊടുത്തുവിട്ട ക്രൂയിസ് മിസൈലും, മക്ക ലക്ഷ്യമാക്കി പറത്തിവിട്ട സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണുമാണ് വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ചുതന്നെ നശിപ്പിച്ചത്. യമനിലെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കിയാണ് ഈ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയില്‍ സൗദിക്കുനേരെ ആക്രമണ നീക്കങ്ങള്‍ ഉണ്ടായിരുന്നു. തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ടെത്തിയ ഒന്നും, രാജ്യത്തിന്റെ കിഴക്കന്‍ മേഖലയെ ലക്ഷ്യമിട്ടെത്തിയ മറ്റൊന്നും ഉള്‍പ്പെടെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കഴിഞ്ഞ ദിവസം സൗദി സേന തകര്‍ത്തിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഹൂതി തീവ്രവാദികളുടെ ഇത്തരം കടന്നാക്രമണങ്ങളെ ശക്തമായ പ്രത്യാക്രമണങ്ങളിലൂടെ നേരിടുമെന്ന് സഖ്യസേന വ്യക്തമാക്കി.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ