ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യിലും ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം; ടീമില്‍ 2 മാറ്റങ്ങള്‍, ഓപ്പണറായി സഞ്ജു സാംസണ്‍
CITY NEWS DESK | 1 hour ago | 5 min read

ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ തുടര്‍ച്ചയായ നാലാം മത്സരത്തിലും നിര്‍ണായക ടോസ് ജയിച്ച ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങുന്നത്. പരിക്കുമാറി ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ കൗമാരതാരം വൈഭവ് സൂര്യവംശി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. ആദ്യ മൂന്ന് കളികളിലും തിളങ്ങാന്‍ കഴിയാതിരുന്ന പേസര്‍ ഭുവനേശ്വര്‍ കുമാറിന് പകരം മായങ്ക് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
