City Channel

30 OCT 2026

FRIDAY

Kerala

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ടോ? ഡിസംബര്‍ 1 മുതല്‍ ഈ ഇടപാടുകള്‍ക്ക് അധിക ഫീസ്

CITY NEWS DESK | 30 min ago | 4 min read

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ടോ? ഡിസംബര്‍ 1 മുതല്‍ ഈ ഇടപാടുകള്‍ക്ക് അധിക ഫീസ്

ഡിസംബര്‍ 1 മുതല്‍ ഉയര്‍ന്ന തുകയ്ക്കുള്ള ഇന്ധന, ഗതാഗത ഇടപാടുകള്‍ക്ക് ഒരു ശതമാനം അധിക ചാര്‍ജ് ഈടാക്കാന്‍ എസ്ബിഐ കാര്‍ഡ് തീരുമാനിച്ചു. ഗതാഗത ഇടപാടുകള്‍ക്ക് 30,000 രൂപ കടന്നാലും, ഒരു ബില്ലിങ് സൈക്കിളില്‍ ഇന്ധനച്ചെലവ് 50,000 രൂപ കടന്നാലും ഈ അധിക നിരക്ക് നല്‍കേണ്ടി വരും. കാര്‍ഡ് ഉടമകള്‍ തങ്ങളുടെ ചെലവുകള്‍ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നവരും ഗതാഗത ചെലവുകള്‍ക്കായി പണം ചെലവഴിക്കുന്നവരും ശ്രദ്ധിക്കുക. ഉയര്‍ന്ന തുകയ്ക്കുള്ള ഇന്ധന, ഗതാഗത ഇടപാടുകള്‍ക്ക് ഒരു ശതമാനം അധിക ചാര്‍ജ് ഈടാക്കാന്‍ എസ്ബിഐ കാര്‍ഡ് തീരുമാനിച്ചു. ഡിസംബര്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ബാങ്കിന്റെ എല്ലാ വിഭാഗം ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും പുതുക്കിയ നിരക്കുകള്‍ ബാധകമാണ്.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ