പൊലീസ് സ്റ്റേഷനുകളിലെ പിആര്‍ഒ സംവിധാനം ഒഴിവാക്കരുതെന്ന് പ്രതിപക്ഷ നേതാവ്; 'പൊലീസിനോടുള്ള അകല്‍ച്ച കൂട്ടും'
CITY NEWS DESK | 1 hour ago | 5 min read

പോലീസ് സ്റ്റേഷനുകളില്‍ പിആര്‍ഒ സംവിധാനം ഒഴിവാക്കി സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്‌ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം സാധാരണക്കാര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ജനസൗഹൃദ പോലീസിങ് എന്ന ആശയത്തിന് ഈ മാറ്റം വിഘാതമാകുമെന്നും മെക്കാനിക്കല്‍ കൗണ്ടര്‍ സിസ്റ്റമായി മാറാന്‍ സാധ്യതയുള്ള ഈ നീക്കം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളില്‍ നിലവിലിരുന്ന പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (പിആര്‍ഒ) സംവിധാനം ഒഴിവാക്കി 'സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്‌ക്' ഏര്‍പ്പെടുത്താനുള്ള തീരുമാനം സാധാരണക്കാര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനസൗഹൃദ പൊലീസിങ് എന്ന ആശയത്തിന് തന്നെ ഈ മാറ്റം വിഘാതമാകും. പരാതിയും വിഷമവുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാരന് ലഭിക്കേണ്ടത് അനുഭാവപൂര്‍വ്വമായി ഇടപെടുന്ന മാനുഷികതയുള്ള കേള്‍വിക്കാരനെയാണ്.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
