ജോലി ഇംഗ്ലണ്ടില്‍ ഡോക്ടര്‍, കസ്റ്റംസ് പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കണ്ണൂരിലെ യുവതി അയച്ചുകൊടുത്തത് 14 ലക്ഷം; സൈബര്‍ തട്ടിപ്പില്‍ കേസ്
CITY NEWS DESK -VIDHULA | 4 hours ago | 5 min read

പയ്യന്നൂര്‍: ഇംഗ്ലണ്ടിലെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് വാട്സ്ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച തട്ടിപ്പുകാരന്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയായ 38കാരിയില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു. ചാറ്റിംഗിലൂടെ യുവതിയുമായി അടുപ്പം സ്ഥാപിച്ച തട്ടിപ്പുകാരന്‍, കഴിഞ്ഞ ദിവസം യുവതിയെ നേരിട്ട് കാണാനായി ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലിറങ്ങിയ തന്നെ കസ്റ്റംസ് വിഭാഗം തടഞ്ഞുവെച്ചിരിക്കുകയാണെന്നും, അവിടെ നിന്നും പുറത്തിറങ്ങാന്‍ അടിയന്തരമായി പണം വേണമെന്നും ആവശ്യപ്പെട്ടു.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
