ആന്ധ്രാപ്രദേശില്‍ ചുഴലിക്കാറ്റ് ഭീഷണി; നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി
CITY NEWS DESK | 20 min ago | 3 min read

ആന്ധ്രാപ്രദേശില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍ തുടങ്ങിയ വിമാനക്കമ്പനികള്‍ സംസ്ഥാനത്തേക്കും തിരിച്ചുമുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 2026 ഒക്ടോബര്‍ 28ന് ചുഴലിക്കാറ്റ് തീരം കടക്കുമെന്ന പ്രവചനത്തെ തുടര്‍ന്നാണ് വിമാന സര്‍വീസുകളെ ബാധിക്കുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മണിക്കൂറില്‍ 125 മുതല്‍ 135 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും ചില സമയങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
