അവിവാഹിതയായ മകള്‍ ഗര്‍ഭിണി, നാണക്കേട് ഭയന്ന് നദിയില്‍ മുക്കിക്കൊന്ന് അച്ഛന്‍, അറസ്റ്റ്
CITY NEWS DESK -VIDHULA | 3 hours ago | 5 min read

ഡല്‍ഹി: സുഹൃത്തില്‍ നിന്ന് ഗര്‍ഭിണിയായ കൌമാരക്കാരിയായ മകളെ നദിയില്‍ മുക്കിക്കൊന്ന് അച്ഛന്‍. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് നാണക്കേട് ഭയന്നുള്ള കൊലപാതകം നടന്നത്. 18കാരിയായ മകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തില്‍ നിന്നുമാണ് ഗര്‍ഭിണിയായത്. സംഭവത്തില്‍ 52കാരനായ അച്ഛനും ബന്ധുവും അറസ്റ്റഇലായി. ആഗ്രയിലെ ചമ്പല്‍ നദിയില്‍ ജൂലൈ 31ആയിരുന്നു കൊലപാതകം നടന്നത്. ഗര്‍ഭിണിയായ മകളെ ചികിത്സയ്ക്കായി കൊണ്ടുപോവുന്നുവെന്ന പേരിലാണ് അച്ഛനും ബന്ധുവും ആഗ്രയിലേക്ക് കൊണ്ടു പോയത്. ആഗ്രയില്‍ ബന്ധുവിന്റെ വീട്ടില്‍ താമസിച്ച ശേഷം തൊട്ടടുത്ത ദിവസം നദിയില്‍ മുക്കി കൊല്ലുകയായിരുന്നു. നദിക്കരയില്‍ വച്ച് മകളോട് വെള്ളത്തിലേക്ക് ചാടി ജീവനൊടുക്കാന്‍ അച്ഛന്‍ ആവശ്യപ്പെട്ടു. മകള്‍ വഴങ്ങാതെ വന്നതോടെയായിരുന്നു കൊലപാതകം. ഡല്‍ഹിയിലെ തിഗ്രിയിലുള്ള ബസൌനി ഗ്രാമവാസിയാണ് കൊല്ലപ്പെട്ടത്. മകള്‍ ആഗ്രയില്‍ വെച്ച് മരിച്ചുവെന്നും അവിടെവെച്ചുതന്നെ മരണാനന്തര ചടങ്ങുകള്‍ നടത്തിയെന്നുമാണ് ഇയാള്‍ അയല്‍വാസികളോട് പറഞ്ഞിരുന്നത്. എന്നാല്‍ സംശയം തോന്നിയ അയല്‍വാസി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതിനിടെ വെള്ളത്തില്‍ മരിച്ച നിലയിലുള്ള മകളുടെ മൃതദേഹത്തിന്റെ കാലില്‍ പിടിച്ച് ക്ഷമ യാചിക്കുന്ന 52കാരന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അവിവാഹിതയായ മകള്‍ ഗര്‍ഭിണിയായാല്‍ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന അപമാനം ഭയന്നായിരുന്നു കൊലപാതകം ചെയ്തതെന്നാണ് 52കാരന്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. സംഭവത്തില്‍ പ്രതികളായ രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് വിശദമാക്കുന്നത്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
