ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റം; വെള്ള നിറം ഒഴിവാക്കിയത് വിനയായി, സര്‍ക്കാര്‍ ഉറപ്പ് വിശ്വസിച്ച ബസ് ഉടമകള്‍ പ്രതിസന്ധിയില്‍
CITY NEWS DESK | 53 min ago | 5 min read

പാലക്കാട്: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റാമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ വിശ്വസിച്ച ബസ് ഉടമകള്‍ പ്രതിസന്ധിയില്‍. തീരുമാനം വന്നതിന് പിന്നാലെ ബസുകളുടെ നിറം മാറ്റിയതും പുതിയതായി പണികഴിപ്പിച്ച ബസുകള്‍ക്ക് വെള്ള നിറം ഒഴിവാക്കിയതുമാണ് വിനയായത്. സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വസിച്ച് 1000 ത്തോളം ബസുകള്‍ നിറം മാറ്റി. എന്നാല്‍ സര്‍ക്കാര്‍ നിയമ ഭേദഗതി ഉത്തരവ് വരുത്താത്തതിനാല്‍ ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയുന്നില്ല. മറ്റ് നിറത്തിലുള്ള ബസ് പുറത്തിറങ്ങിയാല്‍ പിഴ വീഴുമെന്നതാണ് കാരണം. 500 പുതിയ ബസുകള്‍ക്ക് രജിസ്ട്രേഷനും ലഭിച്ചില്ലെന്ന് ടൂറിസ്റ്റ് ബസ് ഉടമകള്‍ പറയുന്നു.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
