വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍; ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, കോഴിക്കോട് കോര്‍പ്പറേഷനില്‍ ചേരിതിരിവ്
CITY NEWS DESK -VIDHULA | 38 min ago | 4 min read

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ദേശീയഗാനം മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മേയര്‍ വിവി രാജേഷ് പതാക ഉയര്‍ത്തിയതിനൊപ്പം വന്ദേമാതരം മുഴുവന്‍ ആലപിച്ചു. രാജ്യത്തെ ജനങ്ങള്‍ പുതിയ മുന്നേറ്റം ആരംഭിച്ചിരിക്കുകയാണെന്നും നഗരസഭ ജനങ്ങള്‍ക്ക് വളരെ പ്രതീക്ഷ നല്‍കിയാണ് മുന്നോട്ട് പോകുന്നതെന്നും മേയര്‍ വി വി രാജേഷ് പറഞ്ഞു. ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനിലെ ആഘോഷത്തിലും വന്ദേമാതരം മുഴുവന്‍ പാടി.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
