മെസ്സിയുടെ പേരിലെ തട്ടിപ്പ്; 'സ്‌പോണ്‍സറെ തീരുമാനിച്ചത് ചട്ട വിരുദ്ധമായി', അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി
CITY NEWS DESK -VIDHULA | 10 hours ago | 5 min read

തിരുവനന്തപുരം: മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ കായിക വകുപ്പ് റിപ്പോര്‍ട്ട് ഗൗരവതരമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മുന്‍ സര്‍ക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഉചിതമായ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചട്ട വിരുദ്ധമായിട്ടാണ് സ്‌പോണ്‍സറെ തീരുമാനിച്ചത്. താത്പര്യ പത്രം ക്ഷണിക്കാതെ സ്‌പോണ്‍സറെ തീരുമാനിച്ചു. ഒരു മാനണ്ഡവും പാലിച്ചില്ല. സ്‌പോണ്‍സര്‍ ജിഎസ്ടി വെട്ടിപ്പും നടത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
