City Channel

23 NOV 2026

MONDAY

Kerala

മടിയന്‍ ജവാന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കെകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചു.

CITY NEWS DESK | 1 hour ago | 5 min read

മടിയന്‍ ജവാന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കെകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: ഒരു ദേശത്തിന്റെ കലാകായിക സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മടിയന്‍ ജവാന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചു. 7 പ്രമുഖ ടീമുകള്‍ മാറ്റുരച്ച കൈകൊട്ടിക്കളി മത്സരത്തില്‍ ശ്രീ പാര്‍വ്വതി കൈകൊട്ടിക്കളി സംഘം തൃക്കരിപ്പൂര്‍ ഒന്നാം സ്ഥാനം നേടി. ജോളി യൂത്ത് സെന്റര്‍ അടോട്ട് രണ്ടാം സ്ഥാനവും സര്‍ഗ്ഗ ചേതന കുറുന്തൂര്‍ മൂന്നാം സ്ഥാനവും നേടി. സമാപന പരിപാടിയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കെ മഞ്ജിഷ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക ജവാന്‍ മടിയന്‍ പ്രവാസി കൂട്ടായ്മയും ട്രോഫി കണ്ണോത്ത് വീട് ഭാരതിയുടെ സ്മരണയ്ക്ക് മക്കളുമാണ് സ്‌പോണ്‍സര്‍ ചെയ്തത്. രണ്ടാം സ്ഥാനക്കാര്‍ക്ക് സമ്മാനത്തുക സണ്‍ഡേ സ്‌പോര്‍ട്‌സ് മടിയനും ട്രോഫി താനത്തിങ്കാല്‍ കുഞ്ഞമ്പുവിന്റെ സ്മരണയ്ക്ക് മകന്‍ അനില്‍കുമാറും നല്‍കി. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാന സമ്മാനത്തുക വടക്കന്‍ ടൂര്‍ഹബ് സ്‌പോണ്‍സര്‍ ചെയ്തു. ട്രോഫി എ. വി.മധുവിന്റെ സ്മരണയ്ക്ക് ആല്‍ത്തറക്കാല്‍ സുഹൃത്തുക്കള്‍ നല്‍കി. ബി.ഗംഗാധരന്‍, അജിത്ത് ബാലന്‍, വി. രാജന്‍, എ. വി. പവിത്രന്‍,രഞ്ജിത്ത് കൂളിക്കാട് എന്നിവരും വിവിധ സമ്മാനങ്ങളും ട്രോഫികളും ഉപഹാരങ്ങളും വിതരണം ചെയ്തു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

1 hour ago

രാവണീശ്വരം അരുണോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹെഡ്‌ലൈറ്റ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ' അരുണോദയ സെവന്‍സിന്' തുടക്കമായി.

3 hours ago

ഡി.വൈ.എഫ്.ഐ രാവണീശ്വരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചു.

3 hours ago

മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടു ഉത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം:

6 days ago

ആഷിത്ത് കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ചെയര്‍മാനായി ടിവി മോഹനനെയും മാനേജിംഗ് ഡയറക്ടറായി വിനോദ് പി എയും വീണ്ടും തെരഞ്ഞെടുത്തു

6 days ago

കരുതലിന്റെ കര വലയവും സുരക്ഷയുടെ ഉറപ്പുമായി ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ (ഫുമ്മ ) ആര്‍ദ്രം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.