City Channel

23 NOV 2026

MONDAY

Kerala

രാവണീശ്വരം അരുണോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹെഡ്‌ലൈറ്റ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ' അരുണോദയ സെവന്‍സിന്' തുടക്കമായി.

CITY NEWS DESK | 1 hour ago | 5 min read

രാവണീശ്വരം അരുണോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹെഡ്‌ലൈറ്റ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ' അരുണോദയ സെവന്‍സിന്' തുടക്കമായി.

രാവണീശ്വരം : നാഗില്‍ ഗംഗാധരന്‍, ആര്‍.കുഞ്ഞിരാമന്‍ ആലക്കോട് നാരായണന്‍ ആലക്കാ ട് എന്നിവരുടെ സ്മരണയ്ക്ക് വേണ്ടിയുള്ള ഫെഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ അരുണോദയ സെവന്‍സ് ആരംഭിച്ചു. അരുണോദയ സെവന്‍സിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് അരുണോദയ രാവണീശ്വരം യു.എ.ഇ കമ്മിറ്റി ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വി രാജന്റെ സ്മരണയ്ക്കായി കുടുംബം നല്‍കും. സെവന്‍സിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം നിര്‍വഹിച്ചു. ക്ലബ്ബ് ക്ലബ്ബിന്റെ ജേഴ്‌സിയുടെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിച്ചു.സംഘാടകസമിതി ചെയര്‍മാന്‍ ടി. ശശിധരന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം. കെ. സബീഷ് ലോഗോ പ്രകാശനം നടത്തി. സി.പി.ഐ.എം രാവണേശ്വരം ലോക്കല്‍ സെക്രട്ടറി കെ രാജേന്ദ്രന്‍, അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.ദാമോദരന്‍, സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഒ.മോഹനന്‍, പി. എ ശകുന്തള, പൊടിപള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുരേഷ്, യു എ ഇ കമ്മിറ്റി അംഗം എ.കെ.പ്രസാദ് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പി സനല്‍കുമാര്‍ സ്വാഗതവും ക്ലബ്ബ് കമ്മിറ്റി അംഗം രാജു നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി ക്ലബ്ബ് പ്രവര്‍ത്തകരുടെ കൈകൊട്ടിക്കളിയും ഗ്രൗണ്ടില്‍ അരങ്ങേറി. സെവന്‍സിന്റെ സമ്മാനദാനവും സമാപന ഉദ്ഘാടനവും സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്‌മോഹന്‍ നിര്‍വഹിക്കും.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

1 hour ago

മടിയന്‍ ജവാന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കെകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചു.

3 hours ago

ഡി.വൈ.എഫ്.ഐ രാവണീശ്വരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചു.

3 hours ago

മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടു ഉത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം:

6 days ago

ആഷിത്ത് കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ചെയര്‍മാനായി ടിവി മോഹനനെയും മാനേജിംഗ് ഡയറക്ടറായി വിനോദ് പി എയും വീണ്ടും തെരഞ്ഞെടുത്തു

6 days ago

കരുതലിന്റെ കര വലയവും സുരക്ഷയുടെ ഉറപ്പുമായി ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ (ഫുമ്മ ) ആര്‍ദ്രം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.