City Channel

23 NOV 2026

MONDAY

Kerala

ഡി.വൈ.എഫ്.ഐ രാവണീശ്വരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചു.

CITY NEWS DESK | 3 hours ago | 5 min read

ഡി.വൈ.എഫ്.ഐ രാവണീശ്വരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചു.

ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജയ നാരായണന്‍ ഉദ്ഘാടനം ചെയ്തു. രാവണീശ്വരം: 2026നവംബര്‍ 7 മുതല്‍ 2027 ജനുവരി മൂന്നുവരെ ഡിവൈഎഫ്‌ഐ രാവണീശ്വരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കലാകായിക സാംസ്‌കാരിക പരിപാടികളോടുകൂടി നടത്തപ്പെടുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ചെഗുവേര നഗര്‍, ഒ റവുങ്കര യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചു. ചാമുണ്ഡിക്കൊന്ന് രാവണേശ്വരം റൂട്ടിലെ പാറക്കടവ് പാലത്തിനു സമീപം സംഘടിപ്പിച്ച ചൂണ്ടയിടല്‍ മത്സരം ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജയ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ഒറവുങ്കര യൂണിറ്റ് പ്രസിഡണ്ട് ബവിത്ത് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ,രാവണേശ്വരംമേഖലാ സെക്രട്ടറി സുകേഷ് മാക്കി, രാവണേശ്വരം മേഖലാ പ്രസിഡണ്ട് രതീഷ് ഒറവുങ്കര, ഡി.വൈ.എഫ്.ഐ രാവണേശ്വരം മേഖലാ കമ്മിറ്റി അംഗം സജിത്ത്, സി.പി.ഐ.എം രാവണേശ്വരം ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ ഒ.മോഹനന്‍, സി.രവിഎന്നിവര്‍ സംസാരിച്ചു ഒറവു ങ്കര യൂണിറ്റ് സെക്രട്ടറി എസ്. കെ. ജീഷ്മ സ്വാഗതംവും ഒറവുങ്കര നഗര്‍ യൂണിറ്റ് പ്രസിഡണ്ട് വിഷ്ണു സുരേഷ് നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് കെ.യൂസഫ് സമ്മാനദാനം നടത്തി. പഴയകാല നാടന്‍ വിനോദങ്ങളെ തിരിച്ചുകൊണ്ടുവന്ന് എല്ലാവര്‍ക്കും ഒരുപോലെ സമൂഹത്തില്‍ ഒത്തുചേരുന്നതിനുള്ള വേദി ഒരുക്കലിന്റെ ഭാഗമായി ഇത്തരം പഴയകാല നാടന്‍ രീതികളെ തിരിച്ചുകൊണ്ടുവന്ന് പുതു തലമുറയെ ഇത്തരം വിനോദങ്ങളുടെ ഭാഗമാക്കി മാരകമായ ലഹരികള്‍ക്ക് പുറകെ പോകാതെ പഴമയുടെ ലഹരി നുണഞ്ഞ് സമൂഹത്തിന്റെ ഭാഗമാക്കുന്നതിന് വേണ്ടിയാണ് ഇത് പോലുള്ള രസകരമായ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് എന്ന് സംഘാടകര്‍ പറഞ്ഞു

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

1 hour ago

രാവണീശ്വരം അരുണോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹെഡ്‌ലൈറ്റ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ' അരുണോദയ സെവന്‍സിന്' തുടക്കമായി.

1 hour ago

മടിയന്‍ ജവാന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കെകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചു.

3 hours ago

മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടു ഉത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം:

6 days ago

ആഷിത്ത് കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ചെയര്‍മാനായി ടിവി മോഹനനെയും മാനേജിംഗ് ഡയറക്ടറായി വിനോദ് പി എയും വീണ്ടും തെരഞ്ഞെടുത്തു

6 days ago

കരുതലിന്റെ കര വലയവും സുരക്ഷയുടെ ഉറപ്പുമായി ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ (ഫുമ്മ ) ആര്‍ദ്രം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.