മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടു ഉത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം:
CITY NEWS DESK | 3 hours ago | 5 min read

മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടു ഉത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം: പാട്ടു ഉത്സവത്തിന്റെ പാരമ്പര്യ തനിമ വിളിച്ചോതി ഇളനീരാട്ടം. കാഞ്ഞങ്ങാട്:നവംബര്‍ 17 ആരംഭിച്ച മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്ര പാട്ടുത്സവത്തിന് നവംബര്‍ 22ന് ഞായറാഴ്ച സമാപനമായി .മടിയന്‍ കൂലോത്ത് നിന്നും ദീപവും തിരിയും ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നതോടുകൂടിയാണ് ആറു നാള്‍ നീണ്ടുനില്‍ക്കുന്ന പാട്ടുത്സവത്തിന് തുടക്കമായത്. പാട്ടുത്സവത്തിന്റെ സമാപന ദിവസമായ നവംബര്‍ 22 ഞായറാഴ്ച രാവിലെ പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കലപ്പാട്ട്, പൂജ, തുടര്‍ന്ന് 11 മണിക്ക് എഴുന്നള്ളത്ത്, 11: 30ന് ഇളനീരാട്ടം, 12 മണിക്ക് അന്നദാനം എന്നിവ നടന്നു . പാരമ്പര്യ തനിമ വിളിച്ചോതിയ ഇളനീരാട്ടത്തിലെ തേങ്ങയേറിലും ചടങ്ങ് വീക്ഷിക്കുന്നതിനും ആയി നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന്ഒരു മണിക്ക് പന്തല്‍ തിരുവായുധം എഴുന്നള്ളത്തും തുടര്‍ന്ന് മരക്കല പാട്ടും പൂജയും നടന്നു .നാലുമണിക്ക് മാരിക്കളത്തിലേക്കുള്ള പുറപ്പാടും നടന്നു. വൈകുന്നേരം ആറുമണിക്ക് അരങ്ങ് പറിക്കല്‍ ചടങ്ങോടെ ഉത്സവത്തിന് സമാപനമായി.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
