കരുതലിന്റെ വലിയ വിഷന്‍; കേരളവിഷന്റെ ആംബുലന്‍സ് സമര്‍പ്പണം നവംബര്‍ 20-ന് നീലേശ്വരത്ത്
CITY NEWS DESK | 8 hours ago | 5 min read

നീലേശ്വരം: സേവനവും സാമൂഹിക പ്രതിബദ്ധതയും ഒരുപോലെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളവിഷനും എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റും സംയുക്തമായി നടപ്പിലാക്കുന്ന 'ഓരോ ജില്ലയ്ക്കും ഒരു ആംബുലന്‍സ്' എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയ്ക്കുള്ള ആംബുലന്‍സ് സമര്‍പ്പണം നവംബര്‍ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നീലേശ്വരം താലൂക്ക് ആശുപത്രി പരിസരത്ത് നടക്കും.ആംബുലന്‍സിന്റെ താക്കോല്‍ദാനവും സമര്‍പ്പണ ചടങ്ങിന്റെ ഉദ്ഘാടനവും എക്സൈസ് സഹകരണ വകുപ്പ് മന്ത്രി ശ്രീ. എം. ലിജു നിര്‍വഹിക്കും. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ ശ്രീ. പി.പി. മുഹമ്മദ് റാഫി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.കേരളത്തിലെ കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ (COA) കരുത്തില്‍ രൂപംകൊണ്ട കേരളവിഷന്‍ ഇന്ന് 30 ലക്ഷത്തിലധികം കേബിള്‍ ടി വി കണക്ഷനുകളുമായി സംസ്ഥാനത്തെ പ്രമുഖ കണക്റ്റിവിറ്റി സേവനദാതാവായി വളര്‍ന്നിരിക്കുകയാണ്.വാര്‍ത്തസമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ പി. പി. മുഹമ്മദ് റാഫി, കേരള വിഷന്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍, സി.ഒ.എ. ജില്ലാ സെക്രട്ടറി ഹരീഷ് പി. നായര്‍, ജില്ലാ ട്രഷറര്‍ വിനോദ് പി., നീലേശ്വരം മേഖല സെക്രട്ടറി ജയചന്ദ്രന്‍ പി. ആര്‍., നീലേശ്വരം മേഖല പ്രസിഡന്റ് രാജീവന്‍ കെ. വി., എന്‍.എം.സി. ചെയര്‍മാന്‍ രാജീവന്‍ കരിങ്ങാട്ട് എന്നിവര്‍ പങ്കെടുത്തു.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kasaragod
