City Channel

11 AUG 2026

TUESDAY

Kerala

ഡ്യൂറന്‍ഡ് കപ്പില്‍ നിന്ന് അവസാന നിമിഷം പിന്മാറി ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്; സഹലിന് ഹാട്രിക്, മോഹന്‍ ബഗാന്‍ ക്വാര്‍ട്ടറില്‍

CITY NEWS DESK -VIDHULA | 2 hours ago | 5 min read

ഡ്യൂറന്‍ഡ് കപ്പില്‍ നിന്ന് അവസാന നിമിഷം പിന്മാറി ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്; സഹലിന് ഹാട്രിക്, മോഹന്‍ ബഗാന്‍ ക്വാര്‍ട്ടറില്‍

ഷില്ലോങ്: ഡ്യൂറന്‍ഡ് കപ്പില്‍ മേഘാലയ ക്ലബ്ബായ നോങ്സെ എസ്എസ്ആന്‍ഡ്സിസിക്ക് എതിരായ മുംബൈ എഫ്സിയുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നിന്ന് അവസാന നിമിഷം പിന്മാറി ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്രോഫ്. അപ്രതീക്ഷിതമായി വന്ന സിനിമാ തിരക്കുകള്‍ കാരണമാണ് ഷില്ലോങ്ങില്‍ നടക്കുന്ന മത്സരത്തില്‍ പങ്കാളിയാകാന്‍ കഴിയാത്തതെന്ന് താരം വ്യക്തമാക്കി. ടൂര്‍ണമെന്റില്‍ മുംബൈ എഫ്സി ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും ടൈഗര്‍ കളിച്ചിരുന്നില്ല. ആദ്യ രണ്ടു മത്സരങ്ങളിലും 0-5 എന്ന സ്‌കോറിന് കടുത്ത തോല്‍വി വഴങ്ങിയ മുംബൈ എഫ്സി ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ക്ലബ്ബിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഷ്രോഫ് പിന്മാറ്റ വിവരം ആരാധകരെ അറിയിച്ചത്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ