City Channel

29 AUG 2026

SATURDAY

Kerala

പാണംതോട് ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓനോത്സവം 2026 സംഘടിപ്പിച്ചു. അഡ്വക്കറ്റ് ഗോവിന്ദന്‍ പള്ളിക്കാപ്പി ല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

CITY NEWS DESK -VIDHULA | 22 hours ago | 5 min read

 പാണംതോട് ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓനോത്സവം 2026 സംഘടിപ്പിച്ചു. അഡ്വക്കറ്റ് ഗോവിന്ദന്‍ പള്ളിക്കാപ്പി ല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

വേലാശ്വരം : പാണംതോട് ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓനോത്സവം 2026 സംഘടിപ്പിച്ചു. കൂടാതെ ഈ കഴിഞ്ഞ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ക്ലബ്ബ് പരിധിയില്‍ നിന്നും ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. ഓണോത്സവം 2026 അനുമോദന ചടങ്ങും അഡ്വക്കേറ്റ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികള്‍ക്കുള്ള ഉപഹാരവും എം.എല്‍.എ കൈമാറി.ആഘോഷ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജിത പെരിഞ്ചെല്ലി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വച്ച് ഗോവിന്ദന്‍ പള്ളിക്കാപ്പി ല്‍ എം.എല്‍.എ യെ ഷാള്‍ അണിയിച്ച് ആദരിക്കുകയും ക്ലബ്ബിന്റെ വകയായി ഉള്ള ഉപഹാരം കൈമാറുകയും ചെയ്തു. ബ്രദേഴ്‌സ് ക്ലബ്ബ് രക്ഷാധികാരി പി. രാമകൃഷ്ണന്‍, സി.പി.ഐ പാണംതോട് ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി പി. രഞ്ജിത്ത്,എ.ഐ. വൈ. എഫ് പാണതോട് യൂണിറ്റ് സെക്രട്ടറി പി. സ്‌നേഹ, അരുണ അസഫലി കുടുംബശ്രീ പ്രസിഡണ്ട് എം.കെ. സുജിതകുമാരി എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ അഡ്വക്കേറ്റ് ഗിരീഷ് പാണം തോട് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് അംഗണവാടി കുട്ടികളുടെയും വിദ്യാര്‍ത്ഥികളുടെയും വനിതകളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങള്‍ അരങ്ങേറി. വൈകിട്ട് നടന്ന സമാപന പരിപാടിയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ബിന്ദു സമ്മാനദാനം നടത്തി. ബ്രദേഴ്‌സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് എച്ച്. ബിന്ദു അധ്യക്ഷത വഹിച്ചു. ക്ലബ്ബ് ജോയിന്റ് സെക്രട്ടറി പി. സുധാമണി സ്വാഗതവും ആഘോഷ കമ്മിറ്റി ഖജാന്‍ജി രാജേഷ് വേലാ ശ്വരം നന്ദിയും പറഞ്ഞു.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ