ഇന്ത്യന്‍ രാഷ്ട്രീയത്തെ നാല് പതിറ്റാണ്ടോളം ഉലച്ച ബോഫോഴ്സ് തോക്ക് ഇടപാട് അഴിമതിക്കേസ്; നിയമനടപടികള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി
CITY NEWS DESK -VIJAYA SARATHI | 10 hours ago | 5 min read

ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തെ നാല് പതിറ്റാണ്ടോളം ഉലച്ച ബോഫോഴ്സ് തോക്ക് ഇടപാട് അഴിമതിക്കേസിലെ നിയമനടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു. ഹിന്ദുജ സഹോദരന്മാര്‍ക്കും സ്വീഡിഷ് ആയുധ നിര്‍മ്മാതാക്കളായ എബി ബോഫോഴ്സിനും എതിരെ നിലവിലുണ്ടായിരുന്ന എല്ലാ ക്രിമിനല്‍ നടപടികളും റദ്ദാക്കിയ 2005-ലെ ദില്ലി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട അവസാന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്. ഹൈക്കോടതി വിധിക്കെതിരെ ബിജെപി നേതാവും അഭിഭാഷകനുമായ അജയ് കെ അഗര്‍വാള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
- എഴുതിയത്
- CITY NEWS DESK -VIJAYA SARATHI
- നഗരം / വിഭാഗം
- Kerala
