City Channel

21 AUG 2026

FRIDAY

Kerala

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഞായറാഴ്ച 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഓണത്തിനും മാനം തെളിഞ്ഞേക്കില്ല

CITY DESK - ANANYA | 6 hours ago | 5 min read

 സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഞായറാഴ്ച 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഓണത്തിനും മാനം തെളിഞ്ഞേക്കില്ല

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച (23-08-26) മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്രാട ദിനമായ ചൊവ്വാഴ്ച (25-08-26) ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണത്തിനും മാനം തെളിഞ്ഞേക്കില്ല. അന്നും മഴ തുടര്‍ന്നേക്കും. കേരളാ തീരത്ത് ഈ ദിവസങ്ങളില്‍ കള്ളക്കടല്‍ മുന്നറിയിപ്പ് തുടരുകയാണ്. വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ് 23/08/2026 : കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് 24/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ 25/08/2026 : കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ