City Channel

09 SEPT 2026

WEDNESDAY

Kerala

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് ആന്‍ഡ്രോയിഡ് ഡിവൈസ്; പാര്‍സല്‍ തുറന്നപ്പോള്‍ കണ്ടത് ചാണകം, പരാതി നല്‍കി യുവാവ്

CITY NEWS DESK -VIDHULA | 1 hour ago | 5 min read

 ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് ആന്‍ഡ്രോയിഡ് ഡിവൈസ്; പാര്‍സല്‍ തുറന്നപ്പോള്‍ കണ്ടത് ചാണകം, പരാതി നല്‍കി യുവാവ്

ഗ്രേറ്റര്‍ നോയിഡ: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ആന്‍ഡ്രോയിഡ് ഉപകരണത്തിന് പകരം പാര്‍സലില്‍ നിന്ന് ചാണകം ലഭിച്ചതായി പരാതി. ഗ്രേറ്റര്‍ നോയിഡയിലെ ദന്‍കൗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നിവാസിയായ ആകാശ് എന്നയാള്‍ക്കാണ് ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഇത്തരമൊരനുഭവം ഉണ്ടായത്. ജോലി ആവശ്യത്തിനായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു വെബ്സൈറ്റ് വഴി 1,999 രൂപ വിലമതിക്കുന്ന ആന്‍ഡ്രോയിഡ് ഉപകരണം ആകാശ് ഓര്‍ഡര്‍ ചെയ്തത്. ബുക്കിംഗ് സമയത്തുതന്നെ അദ്ദേഹം തുക മുഴുവനായും ഓണ്‍ലൈന്‍ വഴി അടയ്ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ കൊറിയര്‍ വഴി വീട്ടില്‍ ലഭിച്ച പാര്‍സല്‍ തുറന്നു നോക്കിയപ്പോഴാണ് ഉപകരണത്തിന് പകരം ഉണങ്ങിയ ചാണകം അടങ്ങിയ പാക്കറ്റ് കണ്ട് ആകാശ് ഞെട്ടിയത്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

31 min ago

തിരുവനന്തപുരം മെട്രോ നടപടികളില്‍ മെല്ലെപ്പോക്ക്; കൊച്ചി മെട്രോ നല്‍കിയ പ്ലാനിന് അനുമതിയില്ല, പ്ലാന്‍ പുതുക്കി നല്‍കണമെന്ന് സര്‍ക്കാര്‍

53 min ago

നാനി- ശ്രീകാന്ത് ഒഡേല ചിത്രം 'പാരഡൈസ്' സെപ്റ്റംബര്‍ 24 ന് തിയേറ്ററുകളില്‍; അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

22 hours ago

കര്‍ണാടക ബോക്‌സ് ഓഫീസില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള സിനിമകള്‍; 'ബെത്‌ലഹേ'മും ലിസ്റ്റില്‍

1 day ago

മാസപ്പടി കേസ്: നിര്‍ണായക നീക്കവുമായി ഇഡി; പിണറായി വിജയനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപിക്ക് കത്ത് നല്‍കി

1 day ago

ഇനി വേണ്ടത് ആറ് കോടി, കളക്ഷനില്‍ ഇന്ത്യയില്‍ ആ മാന്ത്രിക സംഖ്യ മറികടക്കാന്‍ ടോക്‌സിക്