പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പരീക്ഷ രേഖകള്‍ നല്‍കണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ വിലക്ക്, സ്റ്റേ ഒരു മാസത്തേക്ക്
CITY NEWS DESK -VIDHULA | 36 days ago | 5 min read

കൊച്ചി: ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ പരീക്ഷ രേഖകള്‍ നല്‍കാനുള്ള വിവരാവകാശ കമ്മീഷന്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്റ്റേ. പരാതിക്കാരനായ ശ്യാം കൃഷ്ണന് കോടതി നോട്ടീസ് അയച്ചു. സെലക്ഷന്‍ പ്രോസസ്സ് പൂര്‍ത്തിയായിട്ടില്ലെന്നും പൂര്‍ത്തിയായ ശേഷം പരീക്ഷ രേഖകള്‍ നല്‍കാമെന്നും അല്ലെങ്കില്‍ പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും പിഎസ്‌സി കോടതിയില്‍ വാദിച്ചു. അഭിമുഖം കഴിഞ്ഞിട്ടില്ലെന്നും പിഎസ്‌സി കോടതിയെ അറിയിച്ചു. പിഎസ്‌സി വാദം കേട്ട ശേഷമാണ് ഉത്തര കടലാസ്സുകള്‍ നല്‍കാനുള്ള വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
