ദില്ലിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് മരണം ഏഴായി, ഒളിവില്‍ പോയ കെട്ടിട ഉടമയെ രാജസ്ഥാനില്‍ പിടികൂടി; ദുരന്തത്തില്‍ 5 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
CITY NEWS DESK -VIDHULA | 23 hours ago | 5 min read

ദില്ലി: സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം ഏഴായി. ഇന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതുവരെ 12 പേരെ പുറത്തെടുത്തതില്‍ നാലുപേരുടെ നില ഗുരുതരമായി തുടരുന്നു. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനാകാത്ത അവസ്ഥയിലായതിനാല്‍ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കാണാതായവരുടെ ബന്ധുക്കള്‍ ആശുപത്രി പരിസരത്ത് കാത്തിരിക്കുകയാണ്
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
