ഇ-പോസ് പണി മുടക്കി; സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു, ഡേറ്റാ സെന്ററിലെ തകരാറെന്ന് ഭക്ഷ്യവകുപ്പ്
CITY NEWS DESK - ANANYA | 22 hours ago | 5 min read

സംസ്ഥാനത്ത് ഒരിടവേളക്കുശേഷം റേഷന്‍ വിതരണം പൂര്‍ണമായി സ്തംഭിച്ചു. ഇ-പോസ് മെഷീന്‍ സംവിധാനം പണിമുടക്കിയതോടെയാണ് വിതരണം പ്രതിസന്ധിയിലായത്. തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഉച്ചയോടെ അടച്ചിട്ടു. ജൂലൈ മാസത്തെ റേഷന്‍ വിതരണം അവസാന ഘട്ടങ്ങളിലേക്ക് എത്തിയതോടെ സംസ്ഥാനത്തെ റേഷന്‍ കടകളില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ കാര്‍ഡുടമകളുടെ വലിയ തിരക്കായിരുന്നു. എന്നാല്‍ കട തുറന്ന് റേഷന്‍ വിതരണത്തിനായി ഇ-പോസ് മെഷീന്‍ ഓണാക്കിയപ്പോഴാണ് വിതരണം മുടങ്ങിയ കാര്യം കേരളത്തിലെ പതിനാലായിരത്തോളം വരുന്ന റേഷന്‍ വ്യാപാരികള്‍ തിരിച്ചറിയുന്നത്. മെഷീനില്‍ വ്യാപാരിയുടെ വിരല്‍ പതിപ്പിച്ച് വിതരണ സംവിധാനത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല എന്ന് മാത്രമല്ല, മാന്വല്‍ ആയിപ്പോലും കാര്‍ഡുടമകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലായി. പരാതി പറയാന്‍ അധികാരികളെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടിയൊന്നും ലഭിച്ചില്ല.
- എഴുതിയത്
- CITY NEWS DESK - ANANYA
- നഗരം / വിഭാഗം
- Kerala
