Khalifa REVIEW: ഇനി വരാനുള്ളത് മാമ്പറയ്ക്കല്‍ അഹ്മദ് അലി; കയ്യടിപ്പിച്ച് പൃഥ്വിയും വൈശാഖും
CITY NEWS DESK -VIDHULA | 1 hour ago | 5 min read

തിയേറ്ററുകളില്‍ പ്രേക്ഷകരെ കൊണ്ട് എങ്ങനെ കയ്യടിപ്പിക്കണമെന്ന് കൃത്യമായി അറിയാവുന്ന സംവിധായകനാണ് വൈശാഖ്. അദ്ദേഹത്തിന്റെ മുന്‍ സിനിമകള്‍ തന്നെയാണ് അതിനുള്ള തെളിവ്. ഖലീഫ അത്തരത്തില്‍ പക്കാ വൈശാഖ് സിനിമയാണ്. മാമ്പറയ്ക്കല്‍ ആമിര്‍ അലിയുടെ കഥായാണെങ്കിലും ഖലീഫയുടെ വേരുകള്‍ നീളുന്നത് മാമ്പറയ്ക്കല്‍ അഹ്മദ് അലിയിലേക്ക് കൂടിയാണ്. എന്താണ് ഖലീഫയുടെ ലോകം ചര്‍ച്ച ചെയ്യുന്നതെന്ന് ചിത്രത്തിന്റെ പുറത്തിറങ്ങിയ അപ്ഡേറ്റുകളിലൂടെ പ്രേക്ഷകര്‍ക്ക് സംവിധായകന്‍ സൂചന നല്‍കിയിട്ടുണ്ട്. അത്തരം പ്രതീക്ഷകളോട് നീതിപുലര്‍ത്തുന്ന മേക്കിങ് തന്നെയാണ് ചിത്രത്തിന്റേത്. പൃഥ്വി- മോഹന്‍ലാല്‍ ആരാധകരെ മാത്രം മുന്നില്‍കണ്ടുകൊണ്ടല്ല വൈശാഖ് ചിത്രമൊരുക്കിയത്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
