City Channel

12 AUG 2026

WEDNESDAY

Kerala

ഹൊസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം: സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നടന്നു.

CITY NEWS DESK -VIDHULA | 1 hour ago | 5 min read

ഹൊസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം: സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നടന്നു.

അമ്പലത്തറ : 2026 ഒക്ടോബര്‍ 27 മുതല്‍ 31 വരെ ജി. വി. എച്ച്.എസ്.എസ് അമ്പലത്തറയില്‍ വച്ച് നടക്കുന്ന അറുപത്തിയഞ്ചാ മത് ഹൊസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നടന്നു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥ് ഓഫീസ് ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ടും സംഘാടകസമിതി ചെയര്‍പേഴ്‌സണുമായ ഡോക്ടര്‍ സി. കെ. സബിത അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി. കൃഷ്ണകുമാര്‍, എ. സുനിത, സംഘാടകസമിതി വൈസ് ചെയര്‍മാന്‍മാരായ പി. എ. ബാബു, കെ. വി. പ്രശാന്ത്, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ. സുരേന്ദ്രന്‍, സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ജയകുമാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് രാജന്‍ മീങ്ങോത്ത്, സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ നാരായണന്‍ അമ്പലത്തറ, വളണ്ടിയര്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ പി.വി.രാജേഷ് സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ രാജേന്ദ്രന്‍മീങ്ങോ ത്ത് നന്ദിയും പറഞ്ഞു

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ