'വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തടയരുത്'; ബാര്‍ കൗണ്‍സിലിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
CITY NEWS DESK -VIDHULA | 3 hours ago | 5 min read

ദില്ലി: ഹൈദരാബാദിലെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിലെ ബിരുദധാരികള്‍ക്ക് അഭിഭാഷകരായി എന്റോള്‍മെന്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ഒരു നടപടിയും പാടില്ലെന്ന് ബാര്‍ കൗണ്‍സിലുകളോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. താനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സംഭാഷണത്തില്‍ ഇടപെടാന്‍ ബാര്‍ കൗണ്‍സിലിന് എന്ത് അധികാരം ആണെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധിക്കാനുള്ള അവകാശം തടയരുതെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. പഠന കാലത്ത് കാലത്ത് താനും വിദ്യാര്‍ഥി സമരങ്ങളില്‍ പങ്കെടുത്തിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് സമാധാനപരമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം നല്‍കണം. അവര്‍ പറയുന്നത് തെറ്റാണെങ്കില്‍ പോലും പ്രതിഷേധിക്കാന്‍ അവസരം നല്‍കണം. അത് തടയരുത് എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
