City Channel

21 AUG 2026

FRIDAY

Kerala

ബെംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; ഓണക്കാലത്ത് നാട്ടിലേക്ക് മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി; സമയക്രമം അറിയാം

CITY DESK - ANANYA | 12 hours ago | 5 min read

ബെംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; ഓണക്കാലത്ത് നാട്ടിലേക്ക് മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി; സമയക്രമം അറിയാം

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ബെംഗളൂരു കന്റോണ്‍മെന്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂര്‍ എന്നീ സ്റ്റേഷനുകളില്‍നിന്ന് തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചുമാണ് പുതിയ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. മൂന്നു ട്രെയിനുകളും കോട്ടയം വഴിയാണ് സര്‍വീസ് നടത്തുക. ട്രെയിനുകളുടെ സമയക്രമവും മറ്റ് വിവരങ്ങളും ചുവടെ. 1. ബെംഗളൂരു കന്റോണ്‍മെന്റ് - തിരുവനന്തപുരം നോര്‍ത്ത് (06579/06580) ബെംഗളൂരു കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓഗസ്റ്റ് 28ന് വൈകുന്നേരം 4:40ന് പുറപ്പെടുന്ന ട്രെയിന്‍ 29ന് രാവിലെ 10:30ന് തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. 29ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് മടങ്ങുന്ന ട്രെയിന്‍ 30ന് പുലര്‍ച്ചെ 5:15ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും. കെആര്‍ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡാനൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കരുനാ?ഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. റിസര്‍വേഷന്‍ 21ന് രാവിലെ എട്ടുമണിമുതല്‍ ആരംഭിച്ചു. 2. എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോര്‍ത്ത് (06575/06576) എസ്എംവിടി ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓഗസ്റ്റ് 22ന് വൈകുന്നേരം 4:40ന് പുറപ്പെടുന്ന ട്രെയിന്‍ 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. 23ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് മടങ്ങുന്ന ട്രെയിന്‍ 24ന് പുലര്‍ച്ചെ 5:15ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും. ബെം?ഗളൂരു കന്റോണ്‍മെന്റ്, കെആര്‍ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡാനൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. റിസര്‍വേഷന്‍ 21ന് രാവിലെ എട്ടുമണിമുതല്‍ ആരംഭിച്ചു.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ