പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി വീണ്ടും ചര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍, 'പാഠ്യപദ്ധതിയില്‍ ഇടപെടരുതെന്നടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം മുന്നോട്ട്'
CITY DESK - ANANYA | 8 days ago | 5 min read

ദില്ലി: പി എം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി വി ഡി സതീശന്റെ ദില്ലി സന്ദര്‍ശനത്തില്‍ ഇക്കാര്യം ചര്‍ച്ചയാകാനാണ് സാധ്യത. പാഠ്യപദ്ധതിയില്‍ ഇടപെടരുതെന്നും സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് വേണമെന്നുമുള്ള ആവശ്യം അംഗീകരിച്ചാല്‍ മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഈ നിബന്ധനകള്‍ മുന്നോട്ട് വച്ച് കേന്ദ്രവുമായി വീണ്ടും ചര്‍ച്ച നടത്താനാണ് നീക്കം. അതേസമയം ദില്ലിയില്‍ ഇന്ന് രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായില്ല. അതേസമയം ഉപാധികളോടെയെങ്കിലും പി എം ശ്രീ നടപ്പാക്കണമെന്നാണ് വി ഡി സതീശന്റെ നിലപാട്. കഴിഞ്ഞ ദിവസം കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഫണ്ട് ലഭിക്കാന്‍ പദ്ധതി നടപ്പാക്കണം കേന്ദ്രത്തില്‍ നിന്ന് ഫണ്ട് ഉറപ്പാക്കണമെങ്കില്‍ പി എം ശ്രീ പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചിട്ടുള്ളത്. പി എം ശ്രീ ഒപ്പിടുന്നതില്‍ വ്യക്തത തേടി നേരത്തെ സംസ്ഥാനത്തിന് കേന്ദ്രവും കത്തയച്ചിരുന്നു. എന്നാല്‍ ഒരുവിഭാ?ഗം കോണ്‍?ഗ്രസ് നേതാക്കള്‍ പി എം ശ്രീ ഒപ്പിടുന്നതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ശക്തമായി എതിര്‍ത്ത പ?ദ്ധതി, ഭരണത്തിലേറിയപ്പോള്‍ നടപ്പാക്കുന്നത് ശരിയല്ലെന്നും പി എം ശ്രീ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാനുള്ള ആര്‍ എസ് എസ് അജണ്ടയാണെന്നുമാണ് ഈ നേതാക്കളുടെ വാദം. എന്നാല്‍, കോണ്ഡ?ഗ്രസ് ഭരിക്കുന്ന കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പി എം ശ്രീ നടപ്പാക്കിയത് ചൂണ്ടിക്കാട്ടിയാണ് എതിര്‍പക്ഷത്തിന്റെ നീക്കം.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Kerala
