ഒരുമുഴം മുമ്പേ ഇഡി, പൊലീസ് കേസെടുക്കും മുമ്പേ റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു
CITY NEWS DESK -VIDHULA | 3 hours ago | 5 min read

കോഴിക്കോട്: വിവാദങ്ങള്‍ക്കിടെ ഇഡി സംഘം കോഴിക്കോടെത്തി മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു. മുഹമ്മദ് ഫെബീഷിനെയാണ് ചോദ്യം ചെയ്തത്. ഇന്നലെ കോഴിക്കോട് വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കള്ളപ്പണ ഇടപാടിലാണ് ചോദ്യം ചെയ്യല്‍. പിന്നാലെ, ബാങ്ക് ലോക്കര്‍ സീല്‍ ചെയ്തു. 50 പവനില്‍ കൂടുതല്‍ സ്വര്‍ണവും പണവും ലോക്കറിലുണ്ടായിരുന്നു. ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണത്തിന്റെ ഉറവിടം ഇഡി ആരാഞ്ഞു. സഹോദരിയുടെ സ്വര്‍ണമാണെന്നാണ് മറുപടി നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ പേരെ ഉടന്‍ ചോദ്യം ചെയ്യും. പൊലീസ് കേസിന് മുമ്പ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന്റെ സൂചനയാണ് ഇഡി നടപടി. പൊലീസ് എഫ്‌ഐആര്‍ എടുക്കാന്‍ കാത്ത് നില്‍ക്കേണ്ടെന്നാണ് തീരുമാനം. ഇഡിയുടെ പ്രാഥമിക അന്വേഷണത്തിന് എഫ്‌ഐആര്‍ ആവശ്യമില്ല
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
