City Channel

16 AUG 2026

SUNDAY

Kerala

ഹോസ്ദുര്‍ഗ് കോടതി സമുച്ചയത്തില്‍ സ്വതന്ത്ര ദിനം ആഘോഷിച്ചു.പി നാരായണന്‍ ( പ്രസിഡന്റ്, ബാര്‍ അസോസിയേഷന്‍ ഹോസ്ദുര്‍ഗ് ) പാതകയുയത്തി.

CITY NEWS DESK -VIDHULA | 22 hours ago | 5 min read

ഹോസ്ദുര്‍ഗ് കോടതി സമുച്ചയത്തില്‍  സ്വതന്ത്ര ദിനം ആഘോഷിച്ചു.പി നാരായണന്‍ ( പ്രസിഡന്റ്, ബാര്‍ അസോസിയേഷന്‍ ഹോസ്ദുര്‍ഗ് ) പാതകയുയത്തി.

ഹോസ്ദുര്‍ഗ് കോടതി സമുച്ചയത്തില്‍ സ്വതന്ത്ര ദിനം ആഘോഷിച്ചു.പി നാരായണന്‍ ( പ്രസിഡന്റ്, ബാര്‍ അസോസിയേഷന്‍ ഹോസ്ദുര്‍ഗ് ) പാതകയുയത്തി. അഡീഷണല്‍ ജില്ലാ ജഡ്ജ് ( താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ചെയര്‍മാന്‍ ) സുരേഷ്. പി എം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ഹോസ്ദുര്‍ഗ് ജി. എച്ച്. എസ്. എസ് സ്‌കൂളിലെ എസ് പി സി കുട്ടികളുടെ സല്യൂട്ട് ബഹുമാനപ്പെട്ട അഡിഷണല്‍ ജില്ലാ ജഡ്ജ് (ടി. എല്‍. എസ്. സി ചെയര്‍മാന്‍ )സ്വീകരിച്ചു. മമത ടി. കെ ( സിവില്‍ ജഡ്ജ് സീനിയര്‍ ഡിവിഷന്‍ ഹോസ്ദുര്‍ഗ് ), ഫായിസ് ടി, അബ്ദുല്‍ റാസിക് (ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്മാര്‍ ഹോസ്ദുര്‍ഗ് ), ശര്‍മ ( പ്രസിഡന്റ് അഡ്വക്കേറ്റ് ക്ലര്‍ക് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് ), ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കൊതോളി എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു. ഹോസ്ദുര്‍ഗ് കോടതിയിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ അംഗങ്ങളും താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി സ്റ്റാഫും പി എല്‍ വി മാരും അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യ ദിനാഘോഷചടങ്ങില്‍ പങ്കെടുത്തു.സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്വിസ്സ് മത്സരത്തില്‍ വിജയികളായ കോടതി ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു . തുടര്‍ന്ന് വിവിധ കലാപരിപാടികളോടു കൂടി പരിപാടി സമാപിച്ചു..

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ