City Channel

14 SEPT 2026

MONDAY

Kerala

റിസ്‌ക് എടുക്കണ്ട! പണം ബാങ്കിലിടണോ അതോ പോസ്റ്റ് ഓഫീസിലോ? ഉയര്‍ന്ന ലാഭം നേടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

CITY NEWS DESK | 1 hour ago | 5 min read

റിസ്‌ക് എടുക്കണ്ട! പണം ബാങ്കിലിടണോ അതോ പോസ്റ്റ് ഓഫീസിലോ? ഉയര്‍ന്ന ലാഭം നേടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പണം ബാങ്കിലിടണോ അതോ പോസ്റ്റ് ഓഫീസിലോ? ഉയര്‍ന്ന ലാഭം നേടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളേക്കാള്‍ ഉയര്‍ന്ന പലിശ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ നല്‍കുന്നു. അടിയന്തര ആവശ്യങ്ങള്‍ക്ക് ബാങ്ക് എഫ്ഡികള്‍ മികച്ചതാണെങ്കിലും, ദീര്‍ഘകാല നിക്ഷേപത്തിലൂടെ കൂടുതല്‍ ലാഭം നേടാന്‍ പോസ്റ്റ് ഓഫീസ് പദ്ധതികള്‍ സഹായിക്കും. അതിനാല്‍, രണ്ടും ചേര്‍ന്നുള്ള ഒരു നിക്ഷേപ രീതിയാണ് ഏറ്റവും ഉചിതം.ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളും തമ്മിലുള്ള വ്യത്യാസങ്ങളും, ഓരോ പദ്ധതിയുടെയും സവിശേഷതകളും താഴെ വിശദമായി നല്‍കുന്നു. പെട്ടെന്ന് കുറച്ചധികം പണം കയ്യില്‍ വന്നാല്‍, അത് നിക്ഷേപമാക്കുകയാണ് ലക്ഷ്യമെങ്കില്‍ നമ്മള്‍ ആദ്യം ആലോചിക്കുക പണം സ്ഥിര നിക്ഷേപമാക്കാം എന്നാണ്. അതിന് എസ് ബി ഐ പോലുള്ള പ്രമുഖ ബാങ്കുകളെയാണ് നമ്മള്‍ ആശ്രയിക്കാറുള്ളതും. എന്നാല്‍ എസ്ബിഐ പോലെയുള്ള പ്രമുഖ ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് ഇപ്പോള്‍ പോസ്റ്റ് ഓഫീസ് നല്‍കുന്നത്. പലിശ നിരക്കിലെ വ്യത്യാസം നോക്കാം. ഒരു വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് 6.90% പലിശ നല്‍കുമ്പോള്‍, എസ്ബിഐ നല്‍കുന്നത് 6.25% മാത്രമാണ്. അതായത് സാധാരണ നിക്ഷേപകര്‍ക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിന്മേല്‍ 0.65% കൂടുതല്‍ ലാഭം ലഭിക്കും. അതേ സമയം, രണ്ടും പൂര്‍ണമായും സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളാണ്. പോസ്റ്റ് ഓഫീസ് കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും, എസ്ബിഐ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുമാണ്.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ