City Channel

11 AUG 2026

TUESDAY

Kerala

ചിങ്ങത്തിലെ ആദ്യത്തെ 2 ഞായറാഴ്ചകള്‍, ശീട്ടാക്കിയ കല്യാണങ്ങളുടെ എണ്ണം 650 കവിഞ്ഞു; പ്രത്യേക നിര്‍ദേശങ്ങളുമായി ഗുരുവായൂര്‍ ദേവസ്വം

CITY DESK - ANANYA | 52 min ago | 5 min read

ചിങ്ങത്തിലെ ആദ്യത്തെ 2 ഞായറാഴ്ചകള്‍, ശീട്ടാക്കിയ കല്യാണങ്ങളുടെ എണ്ണം 650 കവിഞ്ഞു; പ്രത്യേക നിര്‍ദേശങ്ങളുമായി ഗുരുവായൂര്‍ ദേവസ്വം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും ഒരു ദിവസം 250ലേറെ വിവാഹങ്ങള്‍. ഓഗസ്റ്റ് 23ന് 377, ഓഗസ്റ്റ് 30ന് 295 എന്നിങ്ങനെ വിവാഹങ്ങള്‍ ഇതിനകം ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. ഭക്തര്‍ക്ക് തടസമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും ദേവസ്വം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് അറിയിച്ചു. വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍ മയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഓഗസ്റ്റ് 23, ഓഗസ്റ്റ് 30 തീയതികളില്‍ പുലര്‍ച്ചെ 4 മണി മുതല്‍ കല്യാണങ്ങള്‍ നടത്തും. താലികെട്ടിനായി ആറ് മണ്ഡപങ്ങള്‍ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യ സംഘത്തെയും നിയോഗിക്കും. ക്ഷേത്രം കിഴക്കേ നട പൂര്‍ണമായും വണ്‍വേ അക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും. രനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിന് ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങണം. ഇവര്‍ക്ക് ആ പന്തലില്‍ വിശ്രമിക്കാം. താലികെട്ട് ചടങ്ങിന്റെ ഊഴമെത്തുമ്പോള്‍ ഇവരെ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും. തുടര്‍ന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല. വധു വരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24 പേര്‍ക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കു. അഭൂതപൂര്‍വ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

1 hour ago

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരന്‍ അന്തരിച്ചു

1 hour ago

അസോസിയേഷന്‍ നേതാവിന്റെ ഹോട്ടലില്‍ 50 കിലോ പഴകിയ മത്സ്യം, ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; മിക്ക ഹോട്ടലുകളിലും പഴകിയ ഭക്ഷണം കണ്ടെത്തി

2 hours ago

കേരളാ തീരത്തെ എംഎസ്‌സി എല്‍സ കപ്പല്‍ അപകടം; അപകടകരമായ ചരക്കുകള്‍ കടലിനടിയില്‍ തുടരുന്നുവെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

3 hours ago

പകല്‍ വെളിച്ചത്തില്‍ പള്ളികളില്‍ കയറി കവര്‍ച്ച, നിരവധി കേസുകളിലെ പ്രതിയെ വലയിലാക്കി പോലീസ്

3 hours ago

ഡ്യൂറന്‍ഡ് കപ്പില്‍ നിന്ന് അവസാന നിമിഷം പിന്മാറി ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്; സഹലിന് ഹാട്രിക്, മോഹന്‍ ബഗാന്‍ ക്വാര്‍ട്ടറില്‍