City Channel

05 AUG 2026

WEDNESDAY

Kerala

'ഡോള്‍ഫിന്‍' ചുഴലിക്കാറ്റ് സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ കനക്കും

CITY DESK - ANANYA | 12 hours ago | 5 min read

'ഡോള്‍ഫിന്‍' ചുഴലിക്കാറ്റ് സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ കനക്കും

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വീണ്ടും മഴ കനക്കാന്‍ സാധ്യത. പസഫിക് മഹാസമുദ്രത്തിലെ 'ഡോള്‍ഫിന്‍' ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വിദഗദ്ധര്‍. 9 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട്. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മഴക്കെടുതിയില്‍ ഇതുവരെ 26 പേര്‍ മരിച്ചു. 27,048 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുണ്ട്. 14 ഡാമുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്. തെക്കന്‍ തമിഴ്‌നാട് തീരത്തെ ചക്രവാത ചുഴി, പസഫിക് മഹാസമുദ്രത്തിലെ 'ഡോള്‍ഫിന്‍' ചുഴലിക്കാറ്റ്, ഇവയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത മൂന്നു ദിവസവും 14 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. മധ്യകേരത്തിലും വടക്കന്‍ കേരളത്തിലും കനത്ത മഴ തുടരാനാണ് സാധ്യത. മലയോര മേഖലകളില്‍ ജാഗ്രത തുടരണം.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

14 hours ago

കാര്‍ത്തിക് സുബ്ബരാജിന്റെ പത്താം ചിത്രം, കീര്‍ത്തി സുരേഷ് നായികയാവുന്ന 'ദൊറോത്തി' ഫസ്റ്റ്‌ലുക്ക് പുറത്ത്; വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍

15 hours ago

രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പോയ അഗ്‌നിശമനസേനയുടെ വാഹനം വെള്ളക്കെട്ടില്‍ കുടുങ്ങി

1 day ago

ഫയര്‍ ബോള്‍ട്ടിന്റെ ആദ്യസ്മാര്‍ട്ട്‌ഫോണ്‍ ഓഗസ്റ്റ് 25-ന്; 20,000 രൂപയില്‍ താഴെ വില പ്രതീക്ഷ

2 days ago

മഴയും കാറ്റും ശക്തം, കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

2 days ago

'പ്രളയക്കെടുതി നേരിടാന്‍ പത്തനംതിട്ടയില്‍ പ്രത്യേക സന്നാഹം, സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തല്‍'; അടിയന്തര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി