City Channel

28 AUG 2026

FRIDAY

Kerala

സംസ്ഥാനതല പൂക്കള മത്സര വിജയികള്‍.

CITY NEWS DESK -VIDHULA | 22 hours ago | 5 min read

 സംസ്ഥാനതല പൂക്കള മത്സര വിജയികള്‍.

സംസ്ഥാനതല പൂക്കള മത്സര വിജയികള്‍..കാഞ്ഞങ്ങാട് ശ്രീ നിത്യാനന്ദ യുവജന സേവാസമിതി തുടര്‍ച്ചയായി 38 മത് വര്‍ഷവും സംഘടിപ്പിച്ച സംസ്ഥാനതല പൂക്കള മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി 16 ടീമുകള്‍ പങ്കെടുത്തു. വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ജനപിന്തുണ കൊണ്ടും വന്‍ വിജയമായിരുന്നു സംസ്ഥാന തലപ്പൂക്കള മത്സരം. വിവിധ ജില്ലകളില്‍ നിന്ന് എത്തിയ കലാകാരന്മാര്‍ ഒരുക്കിയ പൂക്കളം കാണാന്‍ കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ ആശ്രമത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. സംസ്ഥാനതലപ്പൂക്കള മത്സരത്തോടനു ബന്ധിച്ചു മംഗലാപുരം ടീമിന്റെ പുലിക്കളിയും വിവിധ കലാപരിപാടികളും അരങ്ങേറി. മത്സരത്തില്‍താഴെ പറയുന്ന ടീമുകള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. ഒന്നാം സമ്മാനമായ കല്ലംചിറ കെ ബാലകൃഷ്ണന്‍ സ്മാരക സ്വര്‍ണ്ണ കപ്പും 38,000 രൂപയുടെ കേഷ് വാര്‍ഡും കരസ്ഥമാക്കിയത് വിജയകുമാര്‍ ആന്‍ഡ് പാര്‍ട്ടി നവോദയ എറണാകുളം. രണ്ടാം സമ്മാനം: രഞ്ജിത്ത് കെവി ആന്‍ഡ് പാര്‍ട്ടി ശ്രീലക്ഷ്മി കണ്ണപുരം നേടി. മൂന്നാം സമ്മാനം കരസ്ഥമാക്കിയത് ശശി ആന്‍ഡ് പാര്‍ട്ടി കോതറമ്പത്ത് ഉദുമ. നാലാം സ്ഥാനം ഷിജേഷ് ആന്‍ഡ് പാര്‍ട്ടി വിരാസ് കോളേജ് പയ്യന്നൂര്‍. കൂടാതെ അഞ്ചു മുതല്‍ പത്തുവരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ടീമുകള്‍ക്ക് പ്രത്യേക കേഷ് അവാര്‍ഡ് നല്‍കി

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ