വ്യാജ പ്രചാരണം നടത്തിയവര്‍ യാതൊരു ലജ്ജയുമില്ലാതെ കഫേയുടെ പിതൃത്വം ഏറ്റെടുക്കുന്നു;പത്മാകഫേ ഉദ്ഘാടനത്തില്‍ വിമര്‍ശനവുമായി ഗണേഷ് കുമാര്‍
CITY NEWS DESK -VIDHULA | 3 hours ago | 5 min read

കൊല്ലം: പുനലൂരില്‍ ഇന്ന് നടക്കുന്ന എന്‍എസ്എസിന്റെ പത്മാകഫേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിമര്‍ശനവുമായി കെ.ബി. ഗണേഷ് കുമാര്‍. താന്‍ നേതൃത്വം നല്‍കിയാണ് പത്മാകഫേ സജ്ജമാക്കിയതെന്നും, തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവര്‍ യാതൊരു ലജ്ജയുമില്ലാതെ ഇപ്പോള്‍ കഫെയുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
