City Channel

21 AUG 2026

FRIDAY

Kerala

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; 2 ദിവസം കൊണ്ട് കൂടിയത് പവന് 4040 രൂപ, ഇന്നത്തെ നിരക്കുകളറിയാം

CITY NEWS DESK -VIDHULA | 12 hours ago | 5 min read

 സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; 2 ദിവസം കൊണ്ട് കൂടിയത് പവന് 4040 രൂപ, ഇന്നത്തെ നിരക്കുകളറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടു വര്‍ധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 110 രൂപയാണ് കൂടിയിരിക്കുന്നത്. പവന്റെ വിലയില്‍ കണക്കാക്കുമ്പോള്‍ 880 രൂപയാണ് വരുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 14,710 രൂപയായെന്നും ഒരു പവന്‍ സ്വര്‍ണത്തിന് 1,17,680 രൂപയായതായും കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 395 രൂപയാണ് ഒറ്റയടിക്ക് കൂടിയിരുന്നത്. പവനില്‍ കണക്കു കൂട്ടുമ്പോള്‍ ഇത് 3160 രൂപയാണ്. ഇന്നലെ സ്വര്‍ണം ഒരു ഗ്രാമിന് 14,600 രൂപയും പവന് 1,16,800 രൂപയുമായിരുന്നു വില. ഇന്ന് വെള്ളി വിലയിലും വര്‍ധനവുണ്ടായി. 1 ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാമിന് 2550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ