City Channel

16 SEPT 2026

WEDNESDAY

Kerala

കേരളസ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

CITY NEWS DESK | 77 days ago | 5 min read

കേരളസ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍   കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: പെട്രോള്‍ പമ്പുകളില്‍ നിന്നും കാനുകളില്‍ ഇന്ധനം നല്‍കേണ്ടതില്ലെന്ന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കല്യാണ വീടുകളിലും മറ്റിടങ്ങളിലും നടക്കുന്ന ചടങ്ങുകളില്‍ ജനറേറ്ററില്‍ ഇന്ധനം തീര്‍ന്നു കഴിഞ്ഞാല്‍ പിന്നീട് ജനറേറ്റര്‍ പ്രവര്‍ത്തന രഹിതമാകുന്ന സ്ഥിതിയാനുള്ളത്. ഇതുമൂലം ഉപഭോക്താവും പ്രവര്‍ത്തകരും തമ്മില്‍ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ സര്‍വ്വസാധാരണമായി തീര്‍ന്നിരിക്കുകയാണ്. ഇതിന് പരിഹാരം കാണുന്നതിനും ഇന്ധനം കാനുകളില്‍ നല്‍കുന്നതിനുള്ള സൗകര്യം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് ഹയര്‍ ഗോഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. 500ല്‍ പരം പ്രവര്‍ത്തകര്‍ പങ്കെടുത്ത നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് പുതിയ കോട്ട വഴി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാലന്‍ ഉദ്ഘാടനം ചെയ്തു. ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നത്തില്‍ ഇടപെട്ട് അധികൃതര്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു. കാണാത്തപക്ഷം സംഘടനയുടെ നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ വി ഷിബു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രാധാകൃഷ്ണന്‍ ചിത്ര ജില്ലാ ട്രഷറര്‍ ഫിറോസ് പടിഞ്ഞാര്‍, ജില്ലാ വനിതാ വിങ്ങ് പ്രസിഡണ്ട് വാസന്തി കുമാരന്‍, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ എസ്. എസ്. ഹംസ, ജലാല്‍ അബ്ദുള്ള, സുരേഷ് വെള്ളിക്കോത്ത്, നാസര്‍ മുനമ്പം, ജില്ലാ സെക്രട്ടറിമാരായ അഷ്‌റഫ് വെളിഞ്ച, സുനില്‍ മാലക്കല്ല്, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. സുരേന്ദ്രന്‍, ബാലന്‍ ബളാംതോട്, അജേഷ് റാവു, ബാലകൃഷ്ണന്‍ ശക്തി,കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ