City Channel

31 OCT 2026

SATURDAY

Kerala

മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍ ഗുണ്ടാ നേതാവ്

City News Desk | 136 days ago | 5 min read

മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍ ഗുണ്ടാ നേതാവ്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ഓപ്പറേഷന്‍ തൂഫാന്റെ പരിപാടിയില്‍ ഗുണ്ടാ നേതാവ്. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി ജിത്തു മോനാണ് കഴിഞ്ഞദിവസം തൃശ്ശൂരിലെ രമേശ് ചെന്നിത്തലയുടെ പരിപാടിയില്‍ പങ്കെടുത്തത്. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നടന്ന ഓപ്പറേഷന്‍ തൂഫാന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയിലാണ് ഗുണ്ടാ നേതാവും പങ്കെടുത്തത്. (criminal case accused in ramesh chennithala’s operation toofan event) പരിപാടിയിലെത്തിയ ജിത്തുമോന്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. പരിപാടിയുടെ പ്രധാനപ്പെട്ട കാഴ്ചകളും നിമിഷങ്ങളും റീല്‍സാക്കി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. ജിത്തുമോന്‍ പരിപാടിയില്‍ പങ്കെടുത്ത നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം വളരെ അടുപ്പമുള്ളത് പോലെ ഇടപെടുന്നതും സോഷ്യല്‍ മീഡിയയില് വൈറലായ റീലില് വ്യക്തമായി കാണാം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

എഴുതിയത്
City News Desk
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ