ശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരില്‍ ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ പോഷക പുലരി പരിപാടി നടന്നു.
CITY NEWS DESK | 16 hours ago | 5 min read

മാവുങ്കാല്‍ : നമ്മുടെ ആരോഗ്യം നമ്മുടെ കയ്യില്‍,പോഷകമായ രാവിലെ ആരോഗ്യമായ നാളെക്കായി എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ പോഷണ്‍ മാ പോഷക മാസാചരണം -2026 ന്റെ ഭാഗമായി പോഷക പുലരി പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗണവാടി പ്രവര്‍ത്തകര്‍ക്കുള്ള മെഡിറ്റേഷന്‍ പ്രോഗ്രാം, പ്രകൃതി നടത്തം, ബോധവല്‍ക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. ആനന്ദാശ്രമം മഞ്ഞം പൊതികുന്നിന് മുകളില്‍ ബുധനാഴ്ച രാവിലെ 7. 30ന് സംഘടിപ്പിച്ച പോഷക പുലരി പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ശിശു വികസന പദ്ധതി ഓഫീസര്‍ കെ. ജെ.സായാഹ്ന അധ്യക്ഷത വഹിച്ചു. ഐ. സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ ബി. വി.പ്രസീത ഊര്‍മ്മിള എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ കെ.പ്രതിഭ , യോഗ ഇന്‍സ്ട്രക്ടര്‍ കെ.വീണ എന്നിവര്‍ യോഗ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി .ആരോഗ്യവതിയായ ഒരു അങ്കണവാടി പ്രവര്‍ത്തകയ്ക്കു മാത്രമേ നാളെയുടെ ഭാവി വാഗ്ദാനങ്ങളായ അങ്കണവാടി കുരുന്നുകളെ ശരിയായ പാതയില്‍ വളര്‍ത്തിയെടുത്തു കൊണ്ട് ആരോഗ്യകരമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുകയുള്ളൂ എന്നതാണ് ശരീരത്തിന് പോഷണം,മനസ്സിന് ശാന്തി, ജീവിതത്തിന് സന്തുലനം എന്ന ആരോഗ്യ സമവാക്യങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് പോഷക പുലരി സംഘടിപ്പിക്കാന്‍ ഐ.സി.ഡി.എസ്സിന് പ്രചോദനമേകിയത്.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
