City Channel

29 SEPT 2026

TUESDAY

Kerala

അന്താരാഷ്ട്ര ടൂറിസം ദിനാചരണം കടലോര ശുചീക രണം നടത്തി

CITY NEWS DESK | 2 hours ago | 5 min read

അന്താരാഷ്ട്ര ടൂറിസം ദിനാചരണം കടലോര ശുചീക രണം നടത്തി

അന്താരാഷ്ട്ര ടൂറിസം ദിനാചരണം കടലോര ശുചീക രണം നടത്തിമാതൃകയായി അജാന്നൂര്‍ പഞ്ചായത്ത് അജാന്നൂര്‍ സ്വച്ഛതാ ഹി സേവ കൈയ്യോടുകൈ ശുചീകരണ പരിപാടിയോടനുബന്ധിച്ച് അന്താരാഷ്ട്ര ടൂറിസംദിനാചരണത്തിന്റെ ഭാഗമായി കടലോര ശുചീകരണം നടത്തി അജാന്നൂര്‍ പഞ്ചായത്ത് മാതൃകയായി. അജാന്നൂര്‍ പഞ്ചായത്തിലെ 19, 20, 21, 24വാര്‍ഡുകളിലായി നീണ്ടുനില്‍ക്കുന്ന കടലോര പ്രദേശം ശുചിത്വ പൂര്‍ണ്ണമാക്കി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പദ്ധതി ഒരുക്കുന്നതിന്റെ മുന്നോടിയായിട്ടാണ്പഞ്ചായത്ത് കടലോര ശുചീക രണത്തിന് തുടക്കം കുറിച്ച് മാതൃകയായത്. പരിപാടി അജാന്നൂര്‍ ഗ്രാമ പഞ്ചായ ത്ത് പ്രസിഡണ്ട് വി വി തുളസി ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ അധ്യക്ഷം വഹിച്ചു. ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ പി ജയന്‍ ശുചിത്വ സന്ദേശം നല്‍കി കൈയ്യോടു കൈ പദ്ധതി വിശദീകരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ ആരോഗ്യം ഗോപകുമാര്‍, ജില്ലാശുചിത്വ മിഷന്‍ ആര്‍.പി സി.പി.വി വിനോദ് കുമാര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമിറ്റി ചെയര്‍മാന്‍ എം.വി രാഘവന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ്‌മെമ്പര്‍മാരായ ദീപ പ്രവീണ്‍, അഹമ്മദ് നദീര്‍ , .സുമിത ,. അപര്‍ണ്ണ, മുന്‍മെമ്പര്‍ അശോകന്‍ ഇട്ടമ്മല്‍, , കുടുംബശ്രീ സി.ഡി.എസ് മെമ്പര്‍ അനിത ഹരിത കര്‍മ്മ സേനാം ഗങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍, നാട്ടുകാര്‍ പരിപാടികള്‍ ക്ക് നേതൃത്വം നല്‍കി

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

2 hours ago

രാവണീശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍ അനുമോദനവും ഉപഹാര വിതരണവും ജനറല്‍ ബോഡിയോഗവും സംഘടിപ്പിച്ചു ഗോവിന്ദന്‍ പള്ളിക്കാപ്പി ല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

2 hours ago

ജേസണ്‍ സഞ്ജയ് ചിത്രം 'സിഗ്മ'യ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ്; റിലീസ് ഓക്ടോബര്‍ 2ന്

3 hours ago

'അയാള്‍ ആ കൂട്ടില്‍കിടന്ന് മരിക്കും മോളെ...'; പോക്‌സോ കേസിലെ അതിജീവിതയ്ക്ക് ധൈര്യംപകര്‍ന്ന് വിധിന്യായത്തിനൊപ്പം ജഡ്ജിയുടെ കുറിപ്പും

1 day ago

ലോക മാധ്യമ ദിനമായ സെപ്റ്റംബര്‍ 28ന് ഗാന്ധിദര്‍ശന്‍ ട്രസ്റ്റിന്റെആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു

1 day ago

കലാകേന്ദ്രം UAE ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു