City Channel

29 SEPT 2026

TUESDAY

Kerala

ജേസണ്‍ സഞ്ജയ് ചിത്രം 'സിഗ്മ'യ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ്; റിലീസ് ഓക്ടോബര്‍ 2ന്

CITY NEWS DESK | 2 hours ago | 5 min read

 ജേസണ്‍ സഞ്ജയ് ചിത്രം 'സിഗ്മ'യ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ്; റിലീസ് ഓക്ടോബര്‍ 2ന്

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്നുവെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'സിഗ്മ'. ചിത്രം ഒക്ടോബര്‍ 2ന് തിയറ്ററുകളില്‍ എത്തും. തതവസരത്തില്‍ ചിത്രത്തിന്റെ സെന്‍സറിം?ഗ് കഴിഞ്ഞ വിവരം പുറത്തുവരികയാണ്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് സി?ഗ്മയ്ക്ക് ലഭിച്ചിരിക്കുന്നത്. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ?ഗോകുലം ?ഗോപാലന്റെ ശ്രീ ?ഗോകുലം മൂവീസ് ആണ്. തമന്‍ എസ് സംഗീതം നല്‍കുന്ന ചിത്രമാണ് 'സിഗ്മ'. ജി കെ എം തമിഴ് കുമരനാണ് സി?ഗ്മയുടെ നിര്‍മ്മാതാവ്. തമിഴ്‌നാട്ടിലും തായ്‌ലന്‍ഡിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അന്‍പു ദാസന്‍, യോഗ് ജാപി, മഹാലക്ഷ്മി, ഷീല രാജ്കുമാര്‍, കമലേഷ്, കിരണ്‍ കൊണ്ഡ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ