City Channel

29 SEPT 2026

TUESDAY

Kerala

രാവണീശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍ അനുമോദനവും ഉപഹാര വിതരണവും ജനറല്‍ ബോഡിയോഗവും സംഘടിപ്പിച്ചു ഗോവിന്ദന്‍ പള്ളിക്കാപ്പി ല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

CITY NEWS DESK | 2 hours ago | 5 min read

 രാവണീശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍ അനുമോദനവും ഉപഹാര വിതരണവും ജനറല്‍ ബോഡിയോഗവും സംഘടിപ്പിച്ചു ഗോവിന്ദന്‍ പള്ളിക്കാപ്പി ല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

രാവണീശ്വരം: യു.എ.ഇ നിവാസികളായ രാവണീശ്വരത്തുകാരുടെ പൊതുവേദിയായ രാവണീശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍ (ആര്‍. ഡബ്ലിയു.എ ) വര്‍ഷങ്ങളായി നടത്തിവരുന്ന അനുമോദനവും ഉപഹാര വിതരണവും ജനറല്‍ബോഡി യോഗവും ഞായറാഴ്ച രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്നു. പരിപാടിയില്‍ വച്ച് 2025 -26 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളില്‍ രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ച കുട്ടികള്‍ക്കും മുക്കൂട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നിന്നും നാലാംക്ലാസില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്കും ഉന്നത വിജയം നേടിയ ആര്‍.ഡബ്ല്യു. എ മെമ്പര്‍മാരുടെ കുട്ടികള്‍ക്കുമുള്ള അനുമോദനവും നടന്നു. ഗോവിന്ദന്‍ പ ള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആര്‍. ഡബ്ല്യു.എ പ്രസിഡണ്ട് പി. മഞ്ചു നാഥന്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ എ.തമ്പാന്‍, ദീപാ പ്രവീണ്‍, ദീപ വിനോദന്‍,സുധാ അശോകന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പ്രേമ ടീച്ചര്‍, പി. ടി. എ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍.ഡബ്ല്യു.എ സെക്രട്ടറി എം. മുരളീധരന്‍ കണ്ടത്തില്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. വി.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ