എടിഎം നിയമങ്ങള്‍ മുതല്‍ എല്‍പിജി സബ്സിഡി വരെ: ഒക്ടോബര്‍ 1 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്ന 5 പ്രധാന സാമ്പത്തിക മാറ്റങ്ങള്‍
CITY DESK - ANANYA | 13 hours ago | 5 min read

ദില്ലി: 2026 ഒക്ടോബര്‍ 1 മുതല്‍ രാജ്യത്തെ വ്യക്തിഗത- സാമ്പത്തിക- ധനകാര്യ മേഖലകളില്‍ നിര്‍ണായകമായ നിരവധി മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരികയാണ്. -സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- ബേസിക് സേവിങ്‌സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്കുള്ള സൗജന്യമായി ക്യാഷ് പിന്‍വലിക്കാനുള്ള പരിധി പ്രതിമാസം 4 തവണയായി നിജപ്പെടുത്തി. ശാഖകള്‍, എടിഎമ്മുകള്‍ എന്നിവ വഴിയുള്ള അഞ്ചാമത്തെ ഇടപാട് മുതല്‍ ഓരോ പിന്‍വലിക്കലിനും 15 രൂപയും ജി.എസ്.ടിയും ഇനത്തില്‍ നിരക്ക് ഈടാക്കും. എന്നാല്‍ യുപിഐ, ഐഎംപിഎസ്, എന്‍ഇഎഫ്ടി തുടങ്ങിയ ഡിജിറ്റല്‍ ഇടപാടുകള്‍ പൂര്‍ണമായും സൗജന്യമായി തുടരും. -സബ്സിഡി നിരക്കില്‍ എല്‍പിജി സിലിണ്ടറുകള്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ ഒക്ടോബര്‍ 1-ഓടെ ബയോമെട്രിക് ആധാര്‍ ഒതന്റിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. മുന്‍പ് ഇത് പൂര്‍ത്തിയാക്കിയവര്‍ വീണ്ടും ചെയ്യേണ്ടതില്ല. ഗ്യാസ് ഡെലിവറി നടത്തുമ്പോഴോ, വിതരണക്കാരുടെ ഓഫീസുകള്‍ സന്ദര്‍ശിച്ചോ, ഒഎംസി മൊബൈല്‍ ആപ്പുകള്‍ വഴിയോ ഇത് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ആധാര്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്സിഡിയില്ലാത്ത വിപണി വിലയിലായിരിക്കും സിലിണ്ടറുകള്‍ ലഭിക്കുക.ബള്‍ക്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് -3 കോടി രൂപയ്ക്ക് മുകളിലുള്ള ബള്‍ക്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ ഏകീകൃതവും കൃത്യവുമായ പലിശനിരക്കുകള്‍ നടപ്പിലാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മണിക്ക് മുന്‍പായി ദിവസത്തെ ബള്‍ക്ക് നിക്ഷേപ നിരക്കുകള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണം. ഒരേ ദിവസം നിക്ഷേപിക്കുന്ന തുകകള്‍ക്ക് എല്ലാ ബ്രാഞ്ചുകളിലും ഒരേ നിരക്കായിരിക്കും ലഭ്യമാകുക. -2,000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ്/മര്‍ച്ചന്റ് യുപിഐ ഇടപാടുകള്‍ക്ക് എന്.പി.സി.ഐ 0.4% എം.ഡി.ആര്‍ ഏര്‍പ്പെടുത്തി. ഇതിന്റെ പൂര്‍ണ ബാധ്യത വ്യാപാരികള്‍ക്ക് മാത്രമായിരിക്കും. ഉപഭോക്താക്കള്‍ക്കോ വ്യക്തികള്‍ തമ്മിലുള്ള സാധാരണ യുപിഐ പണമിടപാടുകള്‍ക്കോ യാതൊരുവിധ അധിക നിരക്കുകളും നല്‍കേണ്ടതില്ല.-നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം , എന്‍പിഎസ് ലൈറ്റ് പദ്ധതികളില്‍ 'പോയിന്റ് ഓഫ് പ്രസന്‍സ്' നിരക്കുകള്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ബോര്‍ഡ് പുതുക്കി. പാദവര്‍ഷാടിസ്ഥാനത്തില്‍ 50 രൂപ നിരക്കില്‍ യൂണിറ്റുകള്‍ റദ്ദാക്കിക്കൊണ്ടായിരിക്കും ക്രമീകരണം നടപ്പിലാക്കുക. എന്നാല്‍ ഇ-എന്‍പിഎസ് വഴി നേരിട്ട് അംഗങ്ങളായവര്‍ക്ക് ഈ നിരക്ക് ബാധകമല്ല.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- National
