വല്ല്യാളന്‍ ട്രാന്‍സ്പോര്‍ട്ട് സ്ലീപ്പര്‍ കോച്ച് നൈറ്റ് സര്‍വീസ് ബസ്സുകളുടെ ഫ്‌ലാഗ് ഓഫ് നടന്നു.
CITY NEWS DESK -VIDHULA | 14 hours ago | 5 min read

കാഞ്ഞങ്ങാട്: കൊല്ലൂര്‍- മൂകാംബിക, എറണാകുളം- ചോറ്റാനിക്കര എന്നിവിടങ്ങളിലേക്കായി സര്‍വ്വീസുകള്‍ ആരംഭിക്കുന്ന വല്ല്യാളന്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ രണ്ട് സ്ലീപ്പര്‍ കോച്ച് ബസ്സുകളുടെ ഫ്‌ലാഗ് ഓഫ് ചടങ്ങ് കാഞ്ഞങ്ങാട് ആലാമി പള്ളിയിലെ പുതിയ ബസ്സ്റ്റാന്‍ഡില്‍ വച്ച് നടന്നു. വടക്കേമലബാറിലെ യാത്രക്കാര്‍ക്ക് ആശ്വാസമാകും വിധമുള്ള സമയ ക്രമീകരണങ്ങളോടെയുള്ള ബസ്സ് സര്‍വ്വീസ് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശനും കാഞ്ഞങ്ങാട് മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് സി. ആസിഫും ചേര്‍ന്ന്ഇരു ബസുകളുടെ ഫ്‌ലാഗ് ഓഫ്കര്‍മ്മം നിര്‍വഹിച്ച് ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് സന്തോഷ സൂചകമായി കേക്ക് മുറിച്ച് ആഹ്ലാദം പങ്കിടുകയും ചെയ്തു. അജാനൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വി.രാഘവന്‍ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് നഗരസഭ മെമ്പര്‍ സ്വപ്ന, ബസ് ഔണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ്, ടൂറിസ്റ്റ് ബസ് അസോസിയേഷന്‍ ഭാരവാഹി മനു ആര്‍.എം. എസ്സ്, ഐശ്വര്യ കുമാരന്‍, സതീശന്‍ വരദായിനി, ബാലകൃഷ്ണന്‍, ആസിഫ് മെട്രോ, മഹേഷ് പുതുച്ചേരി, സജിന്‍ മുച്ചിലോട്ട്, രമ ബാലകൃഷ്ണന്‍, അമല്‍ കൃഷ്ണന്‍, പി. വി. കുഞ്ഞി കണ്ണന്‍, നാരായണി, രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു ദിവസവും വൈകുന്നേരം 4 മണിക്ക് കൊല്ലൂര്‍ മൂകാംബികയില്‍ നിന്നും പുറപ്പെട്ട് ചോറ്റാനിക്കര, രാവിലെ 6:20 നും വൈകുന്നേരം 7:40 ന് എറണാകുളം ചോറ്റാനിക്കരയില്‍ പുറപ്പെട്ട് രാവിലെ 7:40 ന് കൊല്ലൂര്‍ മൂകാംബികയില്‍ എത്തുന്ന രീതിയില്‍ ആണ് ബസ്സുകളുടെ സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത് . യാത്രക്കാര്‍ക്ക് റെഡ് ബസ്സ്, അഭിബസ്സ് തുടങ്ങിയ ബസ്സ് ബുക്കിങ് ആപ്പുകളിലും www.velyalan.com എന്ന വെബ്‌സൈറ്റ് വഴിയും ഓഫ്ലൈനായി 7356662646 എന്ന നമ്പറിലൂടെയും സ്ലീപ്പര്‍ കോച്ചുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
