പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
CITY NEWS DESK -VIDHULA | 1 hour ago | 5 min read

ദോഹ: ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി, എംഎസ്എഫ് കാസറഗോഡ് നിയോജക മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് കഴിഞ്ഞ 25 വര്‍ഷമായി നല്‍കി വരുന്ന മര്‍ഹൂം മുഹമ്മദ് മൊഹ്യുദ്ധീന്‍ പെരുമ്പള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കാസറഗോഡ് മണ്ഡലത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ സ്‌കോളര്‍ഷിപ്പ്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 25-08-2026 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ നടപടിക്രമങ്ങള്‍ക്കും ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം ഭാരവാഹികളുമായോ എംഎസ്എഫ് കാസറഗോഡ് നിയോജക മണ്ഡലം ഭാരവാഹികളുമായോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
