City Channel

18 AUG 2026

TUESDAY

Kerala

തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി; ആവശ്യമെങ്കില്‍ പിന്നീട് പരിഗണിക്കാന്‍ അനുമതി

CITY NEWS DESK -VIDHULA | 1 hour ago | 5 min read

 തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി; ആവശ്യമെങ്കില്‍ പിന്നീട് പരിഗണിക്കാന്‍ അനുമതി

ദില്ലി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ തൂക്കിക്കൊല്ലുന്നതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഭാവിയില്‍ ആവശ്യമെങ്കില്‍ ഈ വിഷയത്തില്‍ പുനഃപരിശോധന നടത്താമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹര്‍ജി കോടതി തള്ളിയത്. തൂക്കിലേറ്റുന്നത് ഭരണഘടനാപരമായി ശരിയാണെന്ന് ശരിവെച്ച 1983-ലെ 'ദീന വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ' കേസിലെ മൂന്നംഗ ബെഞ്ചിന്റെ വിധി, വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ