റോഷന്‍ ബഷീറിന്റെ ത്രില്ലര്‍ പടം 'ബാന്‍ഡ് ഓഫ് ബ്രദേഴ്സി'ന്റെ ടീസര്‍ റിലീസ് ചെയ്തു
CITY NEWS DESK-ANANYA | 3 hours ago | 5 min read

റോഷന്‍ ബഷീര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ബാന്‍ഡ് ഓഫ് ബ്രദേഴ്സ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ച രീതിയിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തുവന്ന പടത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. തല തുണികൊണ്ട് മൂടി, കയ്യില്‍ തോക്കുമായി നില്‍ക്കുന്ന നിഗൂഢ കഥാപാത്രത്തെയാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരുന്നത്. ഒപ്പം ''മകനേ, അവര്‍ ചെയ്യുന്നത് എന്താണെന്ന് അറിയാത്തതുകൊണ്ട് അവരോട് ക്ഷമിക്കുക'' എന്ന ബൈബിള്‍ വാക്യവും പോസ്റ്ററില്‍ ആലേഖനം ചെയ്തിരുന്നു.രാഹുല്‍ രാജഗോപാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം വാണിമഹല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ആണ് നിര്‍മ്മിക്കുന്നത്. 'വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്' എന്ന ചിത്രത്തിന് ശേഷം ബിജോയ് പി.ഐ ആണ് ഈ ഡ്രാമ ത്രില്ലറിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. 'ആക്റ്റര്‍ കോപ്പ്' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ ബിബിന്‍ ജോസഫും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. റോഷന്‍ ബഷീര്‍, രാഹുല്‍ രാജഗോപാല്‍, ബിബിന്‍ ജോസഫ് എന്നിവരെ കൂടാതെ വി.കെ. ബൈജു, വരുണ്‍ തിലക്, അബി, നോബി തരിയന്‍, നിധി രാജന്‍, രേവതി, ശരണ്യ, വിനോദ് ശശിധരന്‍, അനീഷ് പണിക്കര്‍, നിവിന്‍ മിറര്‍, ഷാജി നിസാര്‍, അനന്തകൃഷ്ണന്‍, സിജു ശിവന്‍ എന്നിവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
- എഴുതിയത്
- CITY NEWS DESK-ANANYA
- നഗരം / വിഭാഗം
- Entertainment
